Advertisement

ശബ്ദ മലിനീകരണത്തിനെതിരെ നടപടി; ബസിൽ സഞ്ചരിക്കുമ്പോൾ മൊബൈലിൽ ഉച്ചത്തിൽ പാട്ട് കേൾക്കുന്നത് വിലക്കി കർണാടക ഹൈക്കോടതി

November 12, 2021
Google News 1 minute Read

ശബ്ദ മലിനീകരണത്തിനെതിരെ നടപടിയുമായി കർണാടക ഹൈക്കോടതി. ബസിൽ സഞ്ചരിക്കുമ്പോൾ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വെക്കാനോ വീഡിയോ പ്ലേ ചെയ്യാനോ പാടില്ലെന്ന് കർണാടക ഹൈക്കോടതി.

ഇനിമുതൽ കെ.എസ്.ആർ.ടി.സി (കർണാടക) ബസുകളിലെ കണ്ടക്ടർമാർ ഇത്തരത്തിൽ ഫോൺ ഉപയോഗിക്കുന്നവരെ വിലക്കും. അതിനാൽ പുതിയ ഉത്തരവ് ഉടൻ നടപ്പിലാക്കുകയും ബസ് ജീവനക്കാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകുകയും ചെയ്യും- ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

ബസിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും പ്ലേ ചെയ്യുന്നത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ബസ് യാത്രക്കിടയിൽ ഉണ്ടാവുന്ന ഇത്തരം ശബ്ദ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി പരിഗണിച്ചാണ് കോടതി ഇടപെടൽ.

യാത്രക്കാർ അനുസരിച്ചില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ബസിൽ നിന്ന് ഇറങ്ങുന്നവർക്ക് യാത്രക്കൂലി മടക്കി നൽകേണ്ടതില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

Story Highlights : passengers-who-play-music-on-speaker-on-ksrtc-buses-to-be-deboarded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here