സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന്

കണ്ണൂരിൽ അടുത്ത വർഷം ചേരുന്ന പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിനുള്ള കരട് രേഖ തയാറാക്കുന്ന സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും.
കോൺഗ്രസിനോടുള്ള സമീപനം സംബന്ധിച്ച് നേതൃത്വത്തിൽ ഭിന്നത തുടരുന്നതിനിടെയാണ് യോഗം. ബിജെപിയെ നേരിടാൻ ശക്തമായ പ്രതിപക്ഷനിരവേണമെന്ന പൊതുധാരണയുണ്ടായെങ്കിലും കഴിഞ്ഞ കേന്ദ്ര കമ്മറ്റിയിലും ശക്തമായ ഭിന്നതയുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യനിരയെ കോൺഗ്രസ് നയിക്കണമോയെന്നതാണ് ഭിന്നതയുടെ കാതൽ.
കഴിഞ്ഞ യോഗത്തിൽ രൂപപെട്ട രൂപരേഖ അനുസരിച്ച് കരട് പ്രമേയം പിബി തയാറാക്കും. അടുത്ത കേന്ദ്രകമ്മറ്റിയോഗമാകും കരട് രേഖക്ക് അംഗീകാരം നൽകുക.
Story Highlights : cpim polit bureau today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here