Advertisement

വിവാദ പരാമര്‍ശം; ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ പത്മശ്രീ തിരിച്ചുനല്‍കുമെന്ന് കങ്കണ

November 13, 2021
Google News 1 minute Read
kangana ranaut

വിവാദ പരാമര്‍ശം നടത്തിയതിനുപിന്നാലെ പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കുന്നതില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. 1947ല്‍ ഇന്ത്യയില്‍ നടന്ന സമരം എന്തിനാണെന്ന് ആരെങ്കിലും പറഞ്ഞുതന്നാല്‍ തനിക്ക് ലഭിച്ച പുരസ്‌കാരം തിരികെ നല്‍കി മാപ്പുപറയാമെന്ന് നടി പ്രതികരിച്ചു.

‘എല്ലാം ആ ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1857ല്‍ സ്വാതന്ത്ര്യത്തിനായി നടത്തിയ സമരം.. സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മിഭായി, വീര്‍ സവര്‍ക്കര്‍ തുടങ്ങിയ മഹാന്മാരുടെ ത്യാഗവും അതിലുണ്ടായിരുന്നു. 1857ലെ സമരങ്ങള്‍ എന്തിനായിരുന്നുവെന്ന് വ്യക്തം. പക്ഷേ 1947ല്‍ ഏത് സമരമാണ് നടന്നത്? ഇതിനുത്തരം ആരെങ്കിലും പറഞ്ഞുമനസിലാക്കി തന്നാല്‍ ഞാനെന്റെ പത്മശ്രീ തിരികെ നല്‍കാനും മാപ്പ് പറയാനും തയാറാണ്. ഇക്കാര്യത്തില്‍ എന്നെ സഹായിക്കണം’. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് കങ്കണയുടെ പ്രതികരണം.

ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന 2014ലാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചുകിട്ടിയതാണെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. വിവാദമായതോടെ നിരവധി പേര്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Read Also : വിവാദ പരാമര്‍ശം; കങ്കണ റണാവത്തിനെ അറസ്റ്റുചെയ്യണമെന്ന് നവാബ് മാലിക്

നടിക്ക് നല്‍കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്, ആം ആദ്മി പാര്‍ട്ടി, ബിജെപി എംപി വരുണ്‍ ഗാന്ധി തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Story Highlights : kangana ranaut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here