അറബിക്കടലിലും ന്യൂനമര്‍ദ സാധ്യത; എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം

മധ്യകിഴക്കന്‍ അറബിക്കടലില്‍ ഗോവ-മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും ആന്തമാന്‍ കടലിലും ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. തീവ്രന്യൂനമര്‍ദം വ്യാഴാഴ്ചയോടെ ആന്ധ്രതീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തി. ജില്ലയില്‍ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരം, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം തുടരും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
എറണാകുളത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവിറക്കി. മണ്ണെടുക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും. മഴ ശക്തമായതിനാലാണ് നടപടി.
Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കണ്ണൂര്‍ ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കിണറിനായി കുഴിച്ച കുഴിയില്‍ വീണാണ് അപകടം. തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരനുവേണ്ടി തെരച്ചില്‍ തുടരുകയാണ്.
Stroy Highlights: heavy rain kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here