Advertisement

ടി20 ലോകകപ്പ് ഫൈനൽ; ടോസ് നേടിയ ഓസ്ട്രേലിയ ബൗൾ ചെയ്യും

November 14, 2021
Google News 7 minutes Read

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരേ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് ടീം കളത്തിലിറങ്ങുന്നത്. കിവീസ് നിരയിൽ പരുക്കേറ്റ ഡെവോൺ കോൺവെയ്ക്ക് പകരം ടിം സെയ്‌ഫെർട്ടിനെ ഉൾപ്പെടുത്തി.(T20 World Cup)

New Zealand XI: Martin Guptill, Daryl Mitchell, Kane Williamson (c), Glenn Phillips, Tim Seifert (wk), James Neesham, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult

Australia XI: Aaron Finch (c), David Warner, Mitchell Marsh, Steve Smith, Glenn Maxwell, Marcus Stoinis, Matthew Wade, Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood

മാച്ച് വിന്നർമാർ നിറഞ്ഞതാണ് ഇരു ടീമുകളും. ഓസ്ട്രേലിയയും ന്യൂസീലൻഡും നേരത്തെ കിരീടം നേടിയിട്ടില്ലാത്തതിനാൽ പുതിയ ചാമ്പ്യനാവും ദുബായിൽ പിറവിയെടുക്കുക. ഏകദിനത്തിൽ അഞ്ച് ലോകകിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയക്ക് ട്വന്റി 20-യിൽ അത് സാധ്യമാവാത്തത് അദ്ഭുതമാണ്.

Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

2015 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് ഓസ്ട്രേലിയ ചാമ്പ്യൻമാരായിരുന്നു. അതിനുശേഷം ഓസ്ട്രേലിയക്ക് ലോകകിരീടങ്ങളൊന്നും നേടാനായിട്ടില്ല. അന്നത്തെ തോൽവിക്ക് കിവീസിന് പക്ഷേ, ഒരു കണക്കുതീർക്കാനുണ്ട്.

Stroy Highlights: icc-t20-world-cup-2021-new-zealand-vs-australia-live-updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here