ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹ്യക്ക് ശ്രമിച്ചു

പാലക്കാട് ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹ്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്നു പുലർച്ചെ ഷൊർണൂർ മഞ്ഞക്കാട് പെരിയങ്കണ്ടത്തിൽ വീട്ടിലാണ് സംഭവം. നാലും ഒന്നും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ അമ്മ ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അനിരുദ്ധ്, അഭിനവ് എന്നിവരാണ് മരിച്ചത്. രാവിലെ കിടപ്പുമുറിയിലെത്തിയ ഭർത്താവാണ് വിനോദാണ് ദിവ്യയെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ദിവ്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടികളെയും അമ്മയെയും ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും കുട്ടികൾ മരിച്ചു. കൈഞരമ്പ് മുറിച്ചതിനൊപ്പം ദിവ്യ ഉറക്ക ഗുളികയും കഴിച്ചിരുന്നു. പിന്നീട് തൂങ്ങി മരിക്കാനും ശ്രമം നടത്തി. ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ദിവ്യ. ഇതിന് പിന്നാലെ വിനോദിന്റെ മുത്തശ്ശി അമ്മിണി അമ്മയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read Also : തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി
കുടുംബതർക്കമാണ് കൃത്യത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഷൊർണൂർ ഡിവൈഎസ്്പി ഇക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
Stroy Highlights: mother killed children tries committing suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here