ടി 20 ലോകകപ്പ് ഫൈനൽ; കപ്പ് നേടാൻ ഓസ്‌ട്രേലിയക്ക് 173 റൺസ് വിജയലക്ഷ്യം

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഓസ്‌ട്രേലിയക്ക് 173 റൺസ് വിജയലക്ഷ്യം. ഓസ്‌ട്രേലിയക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി.
ഫൈനൽ മത്സരത്തിൽ ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്ലംസണിന്റെ ബാറ്റിംഗ് മികവിലാണ് ന്യൂസീലൻഡ് 172 റൺസ് നേടിയത്. വില്ലംസൺ 85 റൺസ് നേടി പുറത്തായി. ന്യൂസീലൻഡിന് വേണ്ടി മാർട്ടിൻ ഗുപ്തിൽ 28, ജെയിംസ് നിഷാം(13*),ഗ്ലെൻ ഫിലിപ്സ് (18) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. ഓസിസിന് വേണ്ടി ജോഷ് ഹസ്സിൽവുഡ് 3 വിക്കറ്റുകൾ നേടി, ആദം സാംബ ഒരു വിക്കറ്റും നേടി.
Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് ടീം കളത്തിലിറങ്ങിയത്. കിവീസ് നിരയിൽ പരുക്കേറ്റ ഡെവോൺ കോൺവെയ്ക്ക് പകരം ടിം സെയ്‌ഫെർട്ടിനെയാണ് ഉൾപ്പെടുത്തിയത്.മാച്ച് വിന്നർമാർ നിറഞ്ഞതാണ് ഇരു ടീമുകളും.
ഓസ്ട്രേലിയയും ന്യൂസീലൻഡും നേരത്തെ കിരീടം നേടിയിട്ടില്ലാത്തതിനാൽ പുതിയ ചാമ്പ്യനാവും ദുബായിൽ പിറവിയെടുക്കുക. ഏകദിനത്തിൽ അഞ്ച് ലോകകിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയക്ക് ട്വന്റി 20-യിൽ അത് സാധ്യമാവാത്തത് അദ്ഭുതമാണ്. 2015 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് ഓസ്ട്രേലിയ ചാമ്പ്യൻമാരായിരുന്നു.
Stroy Highlights: t20-worldcup-final-live-updates-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here