Advertisement

അസീം റഫീഖിനെ മൈക്കൽ വോണും വംശീയമായി അധിക്ഷേപിച്ചു: ആദിൽ റഷീദ്

November 15, 2021
Google News 2 minutes Read
Adil Rashid Azeem Rafiq

പാക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റർ അസീം റഫീഖിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോണും താരത്തെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് പുതിയ വിവരം. വോൺ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന റഫീഖിൻ്റെ വെളിപ്പെടുത്തൽ ഇംഗ്ലണ്ട് താരം ആദിൽ റഷീദ് സ്ഥിരീകരിച്ചു. (Adil Rashid Azeem Rafiq)

“ക്രിക്കറ്റിൽ തന്നെ ആവുന്നത്ര ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എനിക്കുള്ളത്. എന്നാൽ, ഞങ്ങൾ ഏഷ്യൻ കളിക്കാർക്കെതിരെ മൈക്കൽ വോണിൻ്റെ പരാമർശങ്ങളെപ്പറ്റിയുള്ള അസീം റഫീഖിൻ്റെ വെളിപ്പെടുത്തൽ ഉറപ്പിക്കാൻ എനിക്കാവും.”- ആദിൽ റഷീദ് പറഞ്ഞു.

“നിങ്ങൾ ഒരുപാട് പേരുണ്ടല്ലോ. അതിൽ എന്തെങ്കിലും പരിഹാരം കണ്ടെത്തണം” എന്നായിരുന്നു വോണിൻ്റെ പരാമർശം. 2009ൽ നടന്ന സംഭവത്തെ വോൺ നിഷേധിച്ചിരുന്നു. എന്നാൽ, യോർക്‌ഷയറിൽ അന്ന് കളിച്ചിരുന്ന പാക് താരം റാണ നവീദുൽ ഹസൻ റഫീഖിൻ്റെ വെളിപ്പെടുത്തൽ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ആദിൽ റഷീദ് കൂടി സംഭവം സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയത് വോണിൻ്റെ കമൻ്റേറ്റർ റോളിന് കനത്ത ഭീഷണിയാണ്. നേരത്തെ, അസീം റഫീഖിൻ്റെ വെളിപ്പെടുത്തൽ ഉണ്ടായതിനു പിന്നാലെ വോണിനെ ബിബിസി റേഡിയോയുടെ ഷോയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Read Also : അസീം റഫീഖിനെതിരായ വംശീയ പരാമർശം; യോർക്‌ഷെയർ സിഇഒ രാജിവച്ചു

സംഭവവുമായി ബന്ധപ്പെട്ട് യോർക്‌ഷെയർ സിഇഒ മാർക്ക് ആർതർ രാജിവച്ചിരുന്നു. ക്ലബ് ചെയർമാൻ റോജർ ഹട്ടൺ നവംബർ അഞ്ചിന് സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ക്ലബ് സിഇഒയും രാജിവച്ചത്. സംഭവത്തിൽ ഇംഗ്ലണ്ട് താരം ഗാരി ബല്ലൻസിനെയും യോർക്‌ഷെയർ കൗണ്ടി ക്ലബിനെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിലക്കിയിരുന്നു. റഫീഖിനെതിരെ വംശീയ പരാമർശം നടത്തിയത് താനാണെന്ന് ബല്ലൻസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോർഡ് നടപടിയെടുത്തത്.

സുഹൃത്തെന്ന നിലയിൽ സൗഹൃദ സംഭാഷണമായാണ് താൻ പരാമർശം നടത്തിയതെന്നും റഫീഖ് തൻ്റെ അടുത്ത സുഹൃത്താണെന്നുമാണ് ബല്ലൻസ് വ്യക്തമാക്കിയത്. റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ ക്ലബ് വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിനിടെയാണ് ബല്ലൻസ് കുറ്റസമ്മതം നടത്തിയത്. വിലക്ക് ഏർപ്പെടുത്തിയതിനാൽ ബല്ലൻസിനെ ഇനി ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് പരിഗണിക്കില്ല. വെളിപ്പെടുത്തലിനു പിന്നാലെ യോർക്‌ഷെയർ ക്ലബിൻ്റെ പല സ്പോൺസർമാരും പിന്മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ വിലക്ക് കൂടി ആയതോടെ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാൻ യോർക്‌ഷെയറിനു സാധിക്കില്ല. ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ ടെസ്റ്റ് മത്സരങ്ങളും ദി ഹണ്ട്രഡ് മത്സരവുമെല്ലാം അവർക്ക് നഷ്ടമാവും.

Stroy Highlights: Adil Rashid confirms Azeem Rafiq racism claims Michael Vaughan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here