Advertisement

മുല്ലപ്പെരിയാർ മരംമുറി : വിവാദ ഉത്തരവിൽ വനം ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി; പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിശദീകരണ കുറിപ്പ് 24ന്

November 15, 2021
Google News 2 minutes Read
forest principal secretary explanation

മുല്ലപ്പെരിയാറിലെ വിവാദ മരംമുറിക്കലിൽ സർക്കാർ വാദം ശരിവച്ച് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിശദീകരണം. വിവാദ ഉത്തരവ് സർക്കാർ അറിഞ്ഞിട്ടില്ലെന്നും വനം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നുമാണ് വിശദീകരണം. പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിശദീകരണം ട്വന്റിഫോറിന് ലഭിച്ചു. ( forest principal secretary explanation )

വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാറാണ് സർക്കാരിന് വിശദീകരണ കുറിപ്പ് നൽകിയത്. വനം മേധാവിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും വിശദീകരണ കുറിപ്പിൽ വിമർശനമുണ്ട്. ഈ ഫയൽ വനം വകുപ്പിനോ സർക്കാരിനോ പോയിട്ടില്ല. ഒരു ഭാഗത്ത് സർക്കാരിനെ പൂർണായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് തമിഴ് നാടിന്റെ അപേക്ഷ വന്നതിന് ശേഷം സുപ്രിംകോടതി ഉത്തരവും, കേരള സർക്കാരിന്റെ നിർദേശങ്ങളും ഉത്തരവും പാലിച്ചുകൊണ്ട്, തുടർനപടി റിപ്പോർട്ടും പ്രപ്പോസലും ആവശ്യപ്പെട്ടുകൊണ്ട് വനം പ്രിൻസിപ്പൽ സെക്രട്ടറി വനം മേധാവി ഉൾപ്പെടെയുള്ളവർക്ക് കത്തയച്ചിരുന്നു. 2020ൽ അയച്ച ഈ കത്തിനും റിമൈന്ററിനും മറുപടി നൽകിയില്ല. അതുകൊണ്ട് തന്നെ റൂൾസ് ഓഫ് ബിസിനസ് പ്രകാരം ഫയൽ മന്ത്രിക്ക് അയച്ചിട്ടില്ല.

Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നവംബർ ഒന്നിന് ചേർന്ന യോഗത്തെ കുറിച്ച് കുറിപ്പിൽ പരാമർശമില്ല. എന്നാൽ അതിന് മുൻപ് നടന്ന സെക്രട്ടറിതല യോഗത്തിന്റെ മിനിറ്റ്‌സ് ലഭ്യമായിട്ടില്ലെന്നും, ആ യോഗത്തിൽ മരംമുറിക്കലിന് അനുമതി നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.

Stroy Highlights: forest principal secretary explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here