Advertisement

ലഖിംപൂര്‍ഖേരി സംഭവം; അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ ചുമതലപ്പെടുത്തും

November 15, 2021
Google News 1 minute Read
lakhimpurkheri incident

ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് വിരമിച്ച ജഡ്ജിയെ ചുമതലപ്പെടുത്തുമെന്ന് സുപ്രിംകോടതി. തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സ്വമേധയാ എടുത്ത കേസില്‍ ഈ മാസം 17ന് കോടതി വിധി പറയും.

വിരമിച്ച ജഡ്ജിക്ക് അന്വേഷണ മേല്‍നോട്ട ചുമതല നല്‍കുന്നതിനായി മറ്റന്നാള്‍ കോടതി ഉത്തരവിറക്കും. ജഡ്ജി ആരാകുമെന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ഒരു ദിവസം കൂടി സമയം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിനിന്റെ പേരാണ് നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളത്.

Read Also : ലഖിംപൂര്‍ഖേരി ആക്രമണം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് അഖിലേഷ് യാദവ്

കേസ് അന്വേഷണത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് സംഘത്തെ വിപുലീകരിക്കുന്ന കാര്യവും പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ് കേഡറിലുള്ള എന്നാല്‍ സംസ്ഥാനത്തിന് പുറത്തുള്ള ഐപിഎസ് ഉദ്യോഗസ്ഥന് നേതൃത്വം ഏല്‍പ്പിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥരുടെ പട്ടിക നാളെ സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി.

Read Also : പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍; ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍

Stroy Highlights: lakhimpurkheri incident, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here