ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അർധശതകം; റെക്കോർഡ് സ്വന്തമാക്കി മിച്ചൽ മാർഷ്

ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അർധ ശതകത്തിൻറെ റെക്കോർഡ് സ്വന്തം പേരിലാക്കി ഫൈനലിൽ ഓസ്‌ട്രേലിയയുടെ വിജയശിൽപിയായ മിച്ചൽ മാർഷ്. ദുബായിൽ ഇന്നലെ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ അയൽക്കാരായ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യൻമാരായപ്പോൾ മിച്ചൽ മാർഷായിരുന്നു കളിയിലെ താരം.
Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ദുബായിൽ മാർഷ് 31 പന്തിൽ ഫിഫ്റ്റി തികച്ചപ്പോൾ ഇതേ മത്സരത്തിൽ തന്നെ 32 പന്തിൽ അമ്പത് തികച്ച കിവീസ് നായകൻ കെയ്‌ൻ വില്യംസണിൻറെ റെക്കോർഡ് തകർത്തു. 2014ൽ ഇന്ത്യക്കെതിരെ 33 പന്തിൽ ഫിഫ്റ്റി കണ്ടെത്തിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയുടെ പേരിലായിരുന്നു നേരത്തെ റെക്കോർഡുണ്ടായിരുന്നത്. ഡേവിഡ് വാർണർക്കൊപ്പം 92 ഉം ഗ്ലെൻ മാക്‌സ്‌വെല്ലിനൊപ്പം 66 ഉം റൺസ് കൂട്ടുകെട്ട് സൃഷ്‌ടിച്ചാണ് മാർഷ് ഓസീസിൻറെ വിജയശിൽപിയായത്.
Stroy Highlights: t20-world-cup-2021-final-mitchell-marsh-create-record-for-fastest-50
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here