Advertisement

തിരുപ്പതിയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഹർജി; ദൈനംദിന ആചാരങ്ങളിൽ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

November 16, 2021
Google News 1 minute Read

ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. ആചാരങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങൾക്കെതിരായ ഹർജിയിലാണ് സുപ്രിം കോടതിയുടെ നിർണ്ണായക പരാമർശം. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രിംകോടതി തള്ളി.

ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ ഇടപെടാനാകില്ലെന്നും ക്ഷേത്രഭരണത്തിലെ അപാതകൾ മാത്രമേ പരിശോധിക്കാനാകൂവെന്നും സുപ്രിം കോടതി വ്യക്തമാക്കി. പൂജകള്‍ എങ്ങനെ നിര്‍വഹിക്കണം, എങ്ങനെ തേങ്ങ ഉടക്കണം ഇതൊന്നും ഭരണഘടന കോടതിക്ക് തീരുമാനിക്കാന്‍ കഴിയില്ല. ഹരജിക്കാരന് പരാതിയുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

Read Also : സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ നടപടി; കേന്ദ്രം സുപ്രിംകോടതിയിലേക്ക്

Stroy Highlights: Supreme Court In Tirupati Temple Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here