Advertisement

സ്ത്രീ പീഡനം മുതൽ സൈബർ കേസുകൾ വരെ ഫലപ്രദമായി അന്വേഷിക്കാൻ പൊലീസിന് കഴിഞ്ഞു; മുഖ്യമന്ത്രി

November 16, 2021
Google News 0 minutes Read

ക്രിമിനല്‍, സൈബര്‍, സ്ത്രീപീഡന കേസുകളിൽ ഫലപ്രദമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉയര്‍ന്ന അന്വേഷണ മികവും ആധുനിക സാങ്കേതിക വിദ്യ കൂടി സമന്വയിപ്പിച്ചാണ് മുന്നേറ്റം നേടാനായത്. ഫയര്‍ഫോഴ്സ്, എക്സൈസ്, ജയില്‍, മോട്ടോര്‍വാഹന വകുപ്പുകള്‍ കാഴ്ചവച്ച സേവനങ്ങളെയും മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു.

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, അന്വേഷണ മികവിനും പരിശീലന മികവിനുമുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മെഡല്‍, മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി വിതരണം ചെയ്തു.

24 പൊലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായത്. അന്വേഷണ മികവ്, സ്പെഷ്യല്‍ ഓപ്പറേഷന്‍, പരിശീലന മികവ് എന്നീ മേഖലകളില്‍ 2018, 2019, 2020 വര്‍ഷങ്ങളിലായി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്‍റെ മെഡല്‍ ലഭിച്ച 19 ഉദ്യോഗസ്ഥര്‍ക്കും മെഡലുകള്‍ വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നടന്ന ചടങ്ങില്‍ 257 പേര്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ ഏറ്റുവാങ്ങി.

ഫയര്‍ഫോഴ്സ്, എക്സൈസ് വകുപ്പുകളില്‍ നിന്ന് 24 പേര്‍ വീതവും ജയില്‍ വകുപ്പിലെ 15 പേരും മോട്ടോര്‍ വാഹനവകുപ്പിലെ 17 പേരും ബന്ധപ്പെട്ട വകുപ്പുമേധാവികളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓൺലൈൻ സാന്നിധ്യത്തില്‍ മെഡലുകള്‍ സ്വീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here