Advertisement

കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം ഏർപ്പെടുത്താൻ കഴിയില്ല; കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ

November 17, 2021
Google News 1 minute Read
center affidavit delhi air pollution

കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മഹാമാരിയെ തുടർന്നുള്ള സാഹചര്യത്തിൽ നിന്ന് സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെ വർക് ഫ്രം ഹോം വീണ്ടും ഏർപ്പെടുത്താനാകില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. വർക് ഫ്രം ഹോമിന് പകരം കാർ പൂൾ സംവിധാനം ജീവനക്കാർക്ക് ഏർപ്പെടുത്തുന്നത് ഫലപ്രദമാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഡൽഹിയിലെ ആകെ വാഹനങ്ങളുടെ വളരെ ചെറിയ ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ വാഹനങ്ങളെന്നും വിശദീകരണമുണ്ട്. കേന്ദ്രസർക്കാർ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് മലിനീകരണത്തിന് പരിഹാരമാകില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

അതേസമയം, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കാതിരിക്കാൻ നടപടിയെടുത്തതായി പഞ്ചാബ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ഒരു ക്വിന്റൽ കാർഷിക അവശിഷ്ടത്തിന് നൂറ് രൂപ കർഷകന് നൽകും. കൃഷിയിടങ്ങളിലെ തീ അണയ്ക്കാൻ അഗ്‌നിശമന യൂണിറ്റുകളെയും പൊലീസിനെയും നിയോഗിക്കുമെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. കാർഷിക അവശിഷ്ടങ്ങൾ സംസ്‌ക്കരിക്കുന്ന 10024 യന്ത്രങ്ങൾ വാങ്ങിയതായി പഞ്ചാബ് സർക്കാർ സുപ്രിംകോടതിയിൽ പറയുന്നു. കാർഷിക അവശിഷ്ടങ്ങളുടെ വിഷയം കൈകാര്യം ചെയ്യാൻ കൂടുതൽ ഫണ്ട് കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും പഞ്ചാബ് വ്യക്തമാക്കി.

Read Also : ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം

ഈ മാസം 30 വരെ വ്യവസായ ശാലകൾ അടച്ചിടുമെന്ന് ഹരിയാന സർക്കാരും കോടതിയെ അറിയിച്ചു. സിഎൻജിയിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ ഒഴികെയുള്ളവയാണ് അടച്ചിടുന്നത്.

Stroy Highlights: center affidavit delhi air pollution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here