ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം; പൊതുതാത്പര്യ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ. ഡൽഹിയിലെയും സമീപ നഗരങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനശ്ചിത കാലത്തേക്ക് അടച്ചു. അന്തരീക്ഷ മലിനീകരവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കനായിരിക്കെയാണ് അർധരാത്രിയോടെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്.
ഡൽഹി, ഹരിയാന, രാജസ്ഥാൻ,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിൽ നവംബർ 21 വരെ 50 % ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാനും തീരുമാനമായി. അടിയന്തിര സ്വഭാവമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 21 വരെ നിർത്തിവെച്ചു. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരത്തിലിറങ്ങാൽ അനുവദിക്കില്ല.
Read Also : ഡല്‍ഹി വായുമലിനീകരണം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്
ഒക്ടോബര്‍ 24 മുതല്‍ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍സ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി. ദീപാവലി നാളുകളിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നെങ്കിലും ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉപയോഗം കൂടുതലായിരുന്നതും വായു മലിനീകരണം രൂക്ഷമാക്കി.
Stroy Highlights: Delhi pollution- supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here