സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനമുണ്ടാകും; വെള്ളിയാഴ്ച മുതൽ മഴ വീണ്ടും സജീവമാകും

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പില്ല. അതേസമയം തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ തുടരും.
ഉച്ചയ്ക്ക് ശേഷം മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടാനാണ് സാധ്യത. ഇരട്ട ന്യൂനമർദ്ദം നിലവിലുണ്ടെങ്കിലും കേരളത്തിൽ വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ അകന്ന് പോവുകയാണ്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.
Read Also : അറബികടലിൽ കർണാടക തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്, ആന്ധ്രാ തീരത്ത് പ്രവേശിക്കും. ഇതിന്റെ പ്രഭാവത്തിൽ വെള്ളിയാഴ്ച മുതൽ, കേരളത്തിൽ മഴ വീണ്ടും സജീവമാകും.
Stroy Highlights: kerala alert today and tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here