സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയർത്തി

സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയർത്തി. 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി അത് 30 യൂണിറ്റാക്കി ഉയർത്തി. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വൈദ്യുതി സൗജന്യം.
ബിപിഎൽ കുടുംബങ്ങൾക്കും ആനുകൂല്യം, പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപ എന്നത് 50 യൂണിറ്റ് വരെയാക്കിയും ഉയർത്തിയിടുണ്ട്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ 1.50 രൂപ നൽകിയാൽ മതി.
Read Also : സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്; 61 മരണം; ടിപിആര്‍ 9.87%
സർക്കാർ നിർദേശം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു, വൈദ്യുതി ബോർഡ് ഉത്തരവിറക്കി. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ തന്നെ ഈ ആവശ്യം സർക്കാർ കെഎസ്ഇബിക്ക് മുന്നിൽ വെച്ചിരുന്നു. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും.
Story Highlights: state-raised-the-free-electricity-limit-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here