Advertisement

കെപിസിസി പുനഃ സംഘടനയിൽ നിലവിൽ പരാതിയില്ല, മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കും ; വി ഡി സതീശൻ

November 17, 2021
Google News 2 minutes Read

പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പുനഃസംഘടനക്കെതിരെ നിലവിൽ ആരും പരാതി പറഞ്ഞിട്ടില്ല. മുതിർന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. കെ സുധാകരനെക്കുറിച്ച ആരും പരാതി ഉന്നയിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം നൂറുശതമാനം പൂർണ്ണതയോടെ ആർക്കും പ്രവർത്തിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം പത്ത് ജനറൽ സെക്രട്ടറിമാരെ കൂടി ഉൾപ്പെടുത്തി കെ പി സി സി പുനഃസംഘടന പ്രശ്‌നം പരിഹരിക്കാൻ നീക്കം. എ,ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കമാൻഡിന്റെ നടപടി. ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയെ കണ്ട് മടങ്ങിയതിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം . 30 പുതിയ കെ പി സി സി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. മുൻ ഡി സി സി പ്രസിഡന്റുമാർക്കും എംഎൽ എമ്മാർക്കും ഭാരവാഹിത്വം ഏൽപ്പിക്കുന്നതിന് തടസമുണ്ടായേക്കില്ല.

Read Also : കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണം; ഉമ്മൻ ചാണ്ടി- സോണിയ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

സംസ്ഥാനത്തെ പുനഃസംഘടനാ നടപടികൾ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ സന്ദർശനം. പുതിയ കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും ഉമ്മന്‍ചാണ്ടി അറിയിക്കുമെന്നാണ് സൂചന.

Stroy Highlights: V D Satheesan on kpcc reorganization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here