ഇതര സംസ്ഥാന തൊഴിലാളിക്ക് റോഡ് നിർമാണകരാറുകാരുടെ ക്രൂര മർദനം

കുട്ടനാട് രാമൻങ്കരയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം. ചിക്കൻ സ്റ്റാളിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനാണ് മർദനമേറ്റത്. ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് നിർമാണകരാർ തൊഴിലാളികളാണ് മർദിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ചിക്കൻ സ്റ്റാളിലേക്ക് എ സി റോഡ് പുനർനിർമ്മാണ കരാറുകാർ എത്തി ചിക്കൻ ആവശ്യപ്പെട്ടു. ചിക്കൽ ഡ്രസ്സ് ചെയ്തതിന് ശേഷം തൂക്കി നൽകണമെന്ന് കരാറുകാർ ജീവനക്കാരനോട് പറഞ്ഞു . എന്നാൽ ലൈവ് ആയി ചിക്കൻ തൂക്കി ഡ്രസ്സ് ചെയ്ത് നൽകുകയാണ് പതിവെന്നും കടയുടമ ഇവിടെയില്ലെന്നും ജീവനക്കാരൻ പറഞ്ഞു. തുടർന്ന് കരാറുകാർ ജീവനക്കാരനോട് പ്രകോപിതനാവുകയും വളരെ ക്രൂരമായി മർദിക്കുകയായിരുന്നു.
കടയുടമ എത്തിയതിനുശേഷം ജീവനക്കാരൻ മർദനവിവരം പറഞ്ഞു. തുടർന്ന് സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം പൊലീസിന് പരാതി നൽകുകയായിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്താനോ അവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനോ പൊലീസ് തയാറായിട്ടില്ല.
Read Also : ലഖിംപൂര്‍ഖേരി സംഭവം; അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ ചുമതലപ്പെടുത്തും
Story Highlights: Harassment out-of- state worker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here