Advertisement

ഒൻപത് നൂറ്റാണ്ടിന്റെ പഴക്കം; കണ്ടാലോ സ്വർണക്കോട്ട പോലെ…

November 18, 2021
Google News 1 minute Read

ആരെയും അതിശയിപ്പിക്കുന്ന സംസ്കാരവും പൈതൃകവും പ്രകൃതിയും ഒത്തുചേരുന്ന അത്ഭുതങ്ങളുടെ നാടാണ് ജയ്സാൽമീർ. സഞ്ചാരികൾക്ക് ഏറ്റവും സവിശേഷമായ അനുഭവം നൽകുന്ന ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽഒന്ന്. ഈ നഗരത്തിന്റെ ഓരോ കോണിലും സഞ്ചാരികളെ ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകളാണ് ഉള്ളത്. ഇത് ഗോൾഡൻ സിറ്റി എന്നും അറിയപ്പെടാറുണ്ട്. താർ മരുഭൂമിയുടെ ഹൃദയ ഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ പൈതൃക നഗരങ്ങളിൽ ഒന്നാണ് ജയ്സാൽമീർ.

ചരിത്രം ഉറങ്ങുന്ന ഈ മണ്ണിൽ പണ്ടുകാലത്ത് രാജാക്കന്മാർ നിർമ്മിച്ച നിരവധി കോട്ടകളും സ്മാരകങ്ങളും ഇവിടെ ഇന്നും ഉണ്ട്. ലോകത്തിലെ ഏറ്റവും ഭീകരമായ കോട്ടയാണ് ജയ്സാൽമീർ കോട്ട. ഏകദേശം 460 മീറ്റർ നീളവും 230 മീറ്റർ വീതിയും ഉണ്ട് ഈ കോട്ടയ്ക്ക്. മരുഭൂമിയിലെ ത്രികൂട കുന്നിൻ പുറത്ത് മഞ്ഞ നിറത്തിലുള്ള മണൽക്കല്ലുപയോഗിച്ചാണ് ആരെയും അതിശയിപ്പിക്കുന്ന ഈ കോട്ട പണിതിരിക്കുന്നത്. അസ്തമയ സൂര്യന്റെ നിറവിൽ ഈ കോട്ട കാണാൻ പ്രത്യേക ഭംഗിയാണ്. സ്വർണം കൊണ്ട് നിർമ്മിച്ചതാണെന്നെ പറയു. അതുകൊണ്ട് തന്നെയാകാം ഇതിന് സ്വർണക്കോട്ട എന്ന് പേരുവീണത്.

നാല് പ്രവേശന കവാടങ്ങളാണ് കോട്ടയ്ക്കുള്ളത്. കൂടാതെ 99 കൊത്തളങ്ങളും ഉണ്ട്. ഈ കോട്ടയ്ക്കകത്ത് ഏഴ് ജൈനക്ഷേത്രങ്ങളും കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രങ്ങൾ പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തിനകത്ത് നിരവധി വിഗ്രഹങ്ങളും ഉണ്ട്. കണക്ക് അനുസരിച്ച് അറുന്നൂറോളം വിഗ്രഹങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. കൂടാതെ പുരാതന ശിലാലിഖിതങ്ങളും ക്ഷേത്രത്തിലുണ്ട്. ഒൻപത് നൂറ്റാണ്ടോളം പഴക്കമുള്ള ഈ കോട്ട ഭാട്ടി രജപുത്തായിരുന്ന റാവൽ ജയ്സാൽ ആണ് പണികഴിപ്പിച്ചത്. അതുകൊണ്ട് തന്നെയാകാം ഇതിന് ജയ്സാൽമീർ എന്ന് പേര് വന്നത്. 1156 ലാണ് ഇത് പണിതത്.

Read Also : ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ; അറിയാം മാഗ്ലെവ് ട്രെയിനിന്റെ വിശേഷങ്ങൾ…

ഈ നഗരത്തിന്റെ ജനസംഖ്യയുടെ നാലിലൊന്നും ജയ്സാൽമീർ കോട്ടയ്കത്താണ്. മാത്രവുമല്ല പണ്ടുകാലത്തെ ധനികർ നിർമ്മിച്ചിരുന്ന നിരവധി ഹവേലികളും ഈ കോട്ടയ്ക്കകത്ത് കാണാം. അതിൽ പലതിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവ കാണാനും മനോഹരമാണ്. മട്ടുപ്പാവുകളും അലങ്കാര പണികൾ ചെയ്ത ജനലും വാതിലുകളും എല്ലാം ഈ ഹവേലികളുടെ പ്രത്യേകതയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വ്യാസ് ഹവേലി. ഈ ഹവേലിയിൽ അവിടുത്തെ പിൻതലമുറക്കാർ ഇപ്പോഴും താമസിക്കുന്നുണ്ട്.

ഈ കോട്ടയ്ക്കുള്ള പ്രസിദ്ധിയും കോട്ട കാണാനുമായി നിരവധി പേർ ഇങ്ങോട്ടേക്ക് വരുന്നുണ്ട്. ഇന്ന് ഈ നഗരം നിരവധിപ്രശ്നങ്ങളും നേരിടുന്നുണ്ട്. ജനസംഖ്യ കൂടുന്നത് കൊണ്ട് നഗരത്തിന് അവിടുത്തുകാർക്ക് താമസിക്കാനും പര്യാപ്തമായ സൗകര്യങ്ങൾ ഇപ്പോൾ ഈ നാട്ടിലില്ല. ഒപ്പം തന്നെ ജലക്ഷാമവും ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങളും ഇവിടുത്തുകാർ ബുദ്ധിമുട്ടിലാക്കുന്നു.

Story Highlights: Interesting facts about Jaisalmer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here