കോഴിക്കോട് പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

കോഴിക്കോട് കുന്ദമംഗലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ കൂടി പിടിയിലായി. ഏരിമല സ്വദേശി രാജേഷ്, ജയേഷ്, അജയ് എന്നിവരെയാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മൂന്നുപേര്‍ ഒളിവിലാണ്.
വ്യാഴാഴ്ചയാണ് കുന്ദമംഗലത്ത് പിടികിട്ടാപ്പുള്ളിയെ പിടികൂടാന്‍ പോയ ആറംഗ സ്‌ക്വാഡിനെ പ്രതികള്‍ ആക്രമിച്ചത്. പിടികിട്ടാപ്പുള്ളിയെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സുഹൃത്തുക്കളാണ് ഇന്ന് അറസ്റ്റിലായവരും ഒളിവിലുള്ളവരും.
പിടിച്ചുപറിക്കേസിലെ പ്രതിയായ കുന്ദമംഗലം സ്വദേശി ടിങ്കുവെന്ന ഷിജുവാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതി സ്വയം കുത്തി പരുക്കേല്‍പ്പിക്കുകയും ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാള്‍ വിവിധ ജില്ലകളില്‍, പല കേസുകളില്‍ പ്രതിയാണ്.
Read Also : പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ പിടിച്ചുപറിക്കേസിലെ പ്രതിയുടെ ശ്രമം
ആക്രമണത്തില്‍ ഒരു പൊലീസുകാരന്റെ കാലിന് ഗുരുതര പരുക്കേറ്റു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാനാണ് പ്രതിയും കൂട്ടാളികളും ശ്രമിച്ചത്. റോഡിന്റെ നടുക്ക് വാഹനം നിര്‍ത്തിയിട്ട് അതിനു മുകളില്‍ കയറിനിന്ന് ഇയാള്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. പിന്നീട് പൊലീസ് ഇയാളെ കൂട്ടം ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് മറ്റ് പൊലീസുകാര്‍ക്കും പരുക്കേറ്റത്.
Story Highlights: kozhikode police attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here