ഹിതപരിശോധനയ്‌ക്കെതിരെ സഭ; കെ ടി തോമസ് കമ്മീഷനെതിരെ നാളെ പള്ളികളിൽ പ്രമേയം

തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തമെന്ന ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ നിർദേശങ്ങൾക്കെതിരെ ഓർത്തഡോക്‌സ് സഭ. നാളെ പള്ളികളിൽ പ്രമേയം പാസാക്കാൻ തീരുമാനമായി.
ജസ്റ്റിസ് തോമസ് യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നുവെന്നും കോടതി വിധികൾ എല്ലാം ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണെന്നും പള്ളി സെക്രട്ടറി പറയുന്നു. പള്ളികളിൽ അവതരിപ്പി്ക്കുന്ന പ്രമേയത്തിന്റെ പകർപ്പ് മുഖ്യമന്ത്രിക്കും അയക്കും.
ജസ്റ്റിസ് കെ ടി തോമസ് നിർദ്ദേശങ്ങളിൽ സഭയ്ക്ക് കടുത്ത എതിർപ്പാണ്. കോടതി വിധികളെല്ലാം ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്, മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണെന്നും ഓർത്തഡോക്‌സ് സഭ പറയുന്നു.
കത്തായും ഇമെയിൽ ആയും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിക്കാനാണ് സഭാ നിർദേശം. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മന്റേതാണ് നിർദ്ദേശം.
Story Highlights : orthodox against thomas commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here