രണ്ടാം ടി20യിലും ജയം, ബംഗ്ലാദേശിനെതിരായ ടി20 പരമ്പര പാകിസ്താന്

രണ്ടാം ടി20യില്‍ ബംഗ്ലാദേശിനെതിരായ ആധികാരിക ജയവുമായി പാകിസ്താൻ. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-0ന് സ്വന്തമാക്കി. രണ്ടാം ടി20യില്‍ എട്ടു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗില്‍ ഫഖര്‍ സമന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും ബാറ്റിംഗ് മികവില്‍ പാകിസ്താൻ ലക്ഷ്യത്തിലെത്തി. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 108-7, പാക്കിസ്ഥാന്‍ 18.1 ഓവറില്‍ 109-2. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം തിങ്കളാഴ്ച നടക്കും.
Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?
ഓപ്പണർമാരെ ആദ്യമേ തന്നെ നഷ്ടമായ ബംഗ്ലാദേശിനെ നജിമുള്‍ ഹൊസൈന്‍ ഷാന്‍റോയും, ആഫിഫ് ഹൊസൈനും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് ബംഗ്ലാദേശിന് 50 കടത്തിയെങ്കിലും ഷദാബ് ഖാന്‍ ഇരുവരെയും പുറത്താക്കിയതോടെ ബംഗ്ലാദേശിന്‍റെ തകര്‍ച്ചയും തുടങ്ങി.
പാകിസ്താന് ഷഹീന്‍ അഫ്രീദി നാലോവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷദാബ് ഖാന്‍ നാലോവറില്‍ 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ്, മൊഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ(1) തുടക്കത്തിലെ നഷ്ടമായെങ്കിലും റിസ്‌വാനും സമനും ചേര്‍ന്ന് പാക്കിസ്ഥാന്‍റെ വിജയത്തിനുള്ള അടിത്തറയിട്ടു. 45 പന്തില്‍ 39 റണ്‍സെടുത്ത റിസ്‌വാന്‍ പുറത്തായെങ്കിലും 51 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന ഫഖര്‍ സമനും ആറ് റണ്‍സുമായി ഹൈദര്‍ അലിയും പാക്കിസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചു.
Story Highlights : pak-bangladesh-t20-match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here