വിമതയോഗത്തിൽ പങ്കെടുത്തവർ വിശദീകരണം നൽകണം : ശ്രേയാംസ് കുമാർ

വിമതർക്കെതിരെ നടപടിയുമായി എൽജെഡി. പാർട്ടിവേദിക്ക് പുറത്ത് അഭിപ്രായം പറഞ്ഞത് സംഘടനാ വിരുദ്ധമെന്ന് എം.വി ശ്രേയാംസ് കുമാർ എംപി പറഞ്ഞു. തിരുവനന്തപുരത്തെ യോഗത്തെ അപലപിക്കുന്നുവെന്നും തെറ്റ് തിരുത്തി വന്നാൽ സഹകരിപ്പിക്കുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് എംവി ശ്രേയാംസ് കുമാർ പറഞ്ഞത്.
പാർട്ടി വിരുദ്ധപ്രവർത്തനം തുടർന്നാൽ നടപടിയുണ്ടാകുമെന്നും എം.വി ശ്രേയാംസ് കുമാർ മുന്നറിയിപ്പ് നൽകി. ഷേഖ് പു ഹാരിസിനും വി.സുരേന്ദ്രൻ പിള്ളയ്ക്കും കാരണം കാണിക്കൽ നോട്ടിസ് നൽകും. ഒൻപത് സംസ്ഥാന കമ്മിറ്റി അംഗങ്ങളോടും വിശദീകരണം തേടിയെന്ന് ശ്രേയാംസ് കുമാർ അറിയിച്ചു.
സംസ്ഥാന അധ്യക്ഷൻ മാറണമെന്ന് ആവശ്യം തള്ളിയെന്നും ശ്രേയാംസ് കുമാർ അറിയിച്ചു.
Story Highlights : shreyams kumar seeks explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here