Advertisement

“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, ജീവിതവും മരണാനന്തര ജീവിതവും മെച്ചപ്പെടുത്തും”- അരവിന്ദ് കെജ്രിവാൾ

November 21, 2021
Google News 1 minute Read

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഡൽഹിയിലെ പോലെ ഉത്തരാഖണ്ഡിലും സൗജന്യ തീർഥയാത്ര യോജന ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. അയോധ്യയിൽ സൗജന്യ ‘ശ്രീരാമ ദർശനം’ സാധ്യമാക്കും. മുസ്ലീങ്ങൾക്ക് അജ്മീർ ഷെരീഫ് സന്ദർശിക്കാനും സിഖുകാർക്ക് കർതാർപൂർ സാഹിബ് സന്ദർശിക്കാനും സൗകര്യമൊരുക്കും. എല്ലാം സൗജന്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡൽഹിയിലെ വികസനം ജനങ്ങൾക്ക് കാണാൻ കഴിയും. ഇത്തവണ ഒരു പുതിയ പാർട്ടിക്ക് അവസരം നൽകാൻ ഉത്തരാഖണ്ഡിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. ജനങ്ങൾക്ക് എ.എ.പിയെ വിശ്വസിക്കാം” ഡെറാഡൂണിൽ എത്തിയ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി റിട്ട. ആർമി കേണൽ അജയ് കൊത്തിയാലാണ്. നേരത്തെ ആഗസ്റ്റ് 17, സെപ്റ്റംബർ 19 തീയതികളിൽ അദ്ദേഹം ഉത്തരാഖണ്ഡ് സന്ദർശിച്ചിരുന്നു. ഉത്തരാഖണ്ഡിനെ രാജ്യത്തിന്റെ ‘ആത്മീയ തലസ്ഥാനം’ ആക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഡൽഹി സർക്കാർ കൊണ്ടുവന്ന “മുഖ്യമന്ത്രി തീർത്ഥ യാത്ര യോജന” വഴി മുതിർന്ന പൗരന്മാർക്ക് എ.സി ട്രെയിനുകളിൽ യാത്ര ചെയ്യാനും ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാനും കഴിയും. 60 വയസ്സിനു മുകളിലുള്ള ഡൽഹി നിവാസികൾക്കാണ് ഈ പദ്ധതി. നേരത്തെ ഗോവൻ തെരഞ്ഞെടുപ്പിലും അരവിന്ദ് കെജ്രിവാൾ സമാന പ്രഖ്യാപനം നടത്തിയിരുന്നു.

Story Highlights : arvind-kejriwals-big-promises-in-uttarakhand-for-life-and-afterlife

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here