09
Dec 2021
Thursday
Covid Updates

    കാഞ്ഞങ്ങാട് ദേശീയ പാതയിൽ വാഹനാപകടം : 13 പേർക്ക് പരുക്ക്

    kanhangad accident 13 injured

    കാഞ്ഞങ്ങാട് ദേശീയ പാതയിൽ ചാലിങ്കാലിൽ വാഹനാപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്.

    ഇന്ന് വൈകുന്നേരം ടൂറിസ്റ്റ് ബസും ടെമ്പോട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് നടന്ന വിവാഹത്തിൽ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന തൃശൂർ സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.

    Read Also : അസമിൽ ട്രക്ക് ഓട്ടോയിലിടിച്ച് വാഹനാപകടം; കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

    പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

    Story Highlights : kanhangad accident 13 injured

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top