Advertisement

രാജസ്ഥാനിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

November 21, 2021
Google News 2 minutes Read
rajasthan ministers took oath

രാജസ്ഥാനിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നു. മന്ത്രിസഭയിലെ പതിനഞ്ച് പേരിൽ പന്ത്രണ്ടും പുതുമുഖങ്ങളാണ്. സച്ചിൻ പൈലറ്റിന്റെ വിശ്വസ്തരായ അഞ്ച് പേരും മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്. ( rajasthan ministers took oath )

ഹേമ റാം ചൗദരി, മഹേന്ദ്രസിംഗ് മാളവ്യ, വിശ്വേന്ദ്ര സിംഗ്, രമേശ് മീണ, ഗോവിന്ദ് റാം മേഘവാൾ, ശകുന്തള റാവത്ത്, ബിജേന്ദ്ര സിംഗ് ഓല, മുരാരി ലാൽ മീണ, മമത ഭൂപേഷ് ഭൈരവ, ഭജൻ ലാൽ ജാതവ്, രാംലാൽ ജാട്, ടീക്കാറാം ജൂലി, രാജേന്ദ്ര ഗുഡ്ഡ, സഹിദ ഖാൻ, എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

2023 ലെ തെരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസ് തറപറ്റിക്കുമെന്ന ശുഭാപ്തി വിശ്വാസവും സച്ചിൻ പൈലറ്റ് പ്രകടിപ്പിച്ചു. പുതിയ മന്ത്രിസഭയിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള പ്രതിനിധികളുണ്ടെന്നും സച്ചിൻ വ്യക്തമാക്കി. പുതിയ കാബിനറ്റിൽ നാല് ദളിത് മന്ത്രിമാരാണ് ഉള്ളത്.

Read Also : രാജസ്ഥാനിൽ ഓൺലൈൻ തട്ടിപ്പ് സംഘം പിടിയിൽ

കഴിഞ്ഞ വർഷമാണ് സചിചൻ പൈലറ്റ് അശോക് ഗെഹ്ലോട്ട് പോര് മുറുകുന്നത്. അന്ന് മുതൽ തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു സച്ചിൻ. പാർട്ടി കാര്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന പദവിയും സച്ചിൻ പൈലറ്റിന് ലഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

Story Highlights : rajasthan ministers took oath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here