സണ്ണി ലിയോണിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം വൈകുന്നതായി പരാതിക്കാരൻ

ബോളിവുഡ് താരം സണ്ണി ലിയോണിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നതായി പരാതിക്കാരൻ ഷിയാസ് പെരുമ്പാവൂർ. സംഭവം നടന്ന് 2 വർഷം പിന്നിട്ടിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്നും പരാതിക്കാരൻ പറയുന്നു. ലക്ഷങ്ങൾ വായ്പയെടുത്ത് ഒരുക്കിയ പരിപാടി മുടങ്ങിയതിനാൽ ഷിയാസിന്റെ വീടും ജപ്തി ഭീഷണിയിലാണ്. ( case against sunny leone crawls )
2018 മെയ് 26 ന് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സണ്ണി ലിയോൺ അടക്കമുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന ഡാൻസ് ഫിനാലെ പരിപാടിക്കാണ് ഷിയാസ് പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ഇവന്റ് ഗ്രൂപ്പ് പദ്ധതിയിട്ടത്. എന്നാൽ കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സണ്ണി ലിയോണിന്റെ കൂടി സമ്മതത്തോടെ പരിപാടി ഉപേക്ഷിച്ചു. പ്രളയമടക്കമുള്ള പ്രതീകൂല സാഹചര്യം മൂലം ആവർഷം പരിപാടി നടത്താനുമായില്ല. ഇതിന് ശേഷമാണ് 2019 ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ ഇവന്റ് നടത്താൻ തീരുമാനിച്ചത്. ഇതിനായി കൊച്ചിയിൽ എത്താമെന്നും സണ്ണി ലിയോൺ സമ്മതം അറിയിച്ചു. എന്നാൽ ഫെബ്രുവരി 13 ന് രാത്രി 10 മണിക്ക് ശേഷമാണ് പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച് ഷിയാസിന് സണ്ണി ലിയോണിന്റെ മാനേജർ സന്ദേശമയച്ചത്. ഇതോടെ കോടികൾ മുടക്കി പദ്ധതിയിട്ട പരിപാടി മുടങ്ങി.
Read Also : സണ്ണി ലിയോണിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ലക്ഷങ്ങൾ വായ്പ എടുത്ത് ഒരുക്കിയ പരിപാടി നടക്കാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വീട് ജപ്തി ഭീഷണിയിലാണെന്നും ഷിയാസ് പറയുന്നു. സണ്ണി ലിയോണിന് നൽകിയ 25 ലക്ഷം രൂപയും പരിപാടിക്കായി മുടക്കിയ തുകയും ഉൾപ്പെടെ ഒന്നരക്കോടിയിലേറെ രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
നിലവിൽ ക്രൈം ബ്രാഞ്ചാണ് സണ്ണി ലിയോണിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.
Story Highlights : case against sunny leone crawls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here