ഐഎസ്എൽ: ഗോവയെ തകർത്ത് മുംബൈ തുടങ്ങി; അംഗൂളോയ്ക്ക് ഇരട്ട ഗോൾ

ഐഎസ്എലിൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിക്ക് ജയത്തോടെ തുടക്കം. കരുത്തരായ എഫ്സി ഗോവയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മുംബൈ തകർത്തത്. കഴിഞ്ഞ സീസണിൽ ഗോവ താരമായിരുന്ന ഇഗോർ അംഗൂളോ മുംബൈക്കായി ഇരട്ട ഗോളുകൾ നേടിയപ്പോൾ യിഗോർ കറ്റാറ്റോ ശേഷിക്കുന്ന ഒരു ഗോൾ സ്വന്തമാക്കി.
പന്തടക്കത്തിൽ മുന്നിൽ നിന്നത് ഗോവ ആയിരുന്നെങ്കിലും ഫലപ്രദമായ ആക്രമണങ്ങൾ നടത്താൻ മുംബൈയ്ക്ക് സാധിച്ചു. 33ആം മിനിട്ടിൽ മതന്നെ അവർ മുന്നിലെത്തി. ഇഗോർ അംഗൂളോ വിജയിച്ച പെനൽറ്റി താരം തന്നെ വലയിലെത്തിച്ചു. മൂന്ന് മിനിട്ടുകൾക്കുള്ളിൽ അംഗൂളോ അടുത്ത വെടിപൊട്ടിച്ചു. റെയ്‌നിയർ ഫെർണാണ്ടസിൻ്റെ അസിസ്റ്റിൽ നിന്നാണ് മുംബൈ രണ്ടാം ഗോൾ നേടിയത്. 76ആം മിനിട്ടിൽ അഹ്മദ് ജഹുവിൻ്റെ അസിസ്റ്റിൽ നിന്ന് കറ്റാറ്റു മൂന്നാം ഗോളും കണ്ടെത്തി.
Story Highlights : mumbai city fc won fc goa isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here