Advertisement

കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴവിവാദം: മജീദിന്റെ മൊഴിയെടുത്തു

November 22, 2021
Google News 1 minute Read

കെ എം ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസിൽ വിജിലന്‍സ് കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. എന്നാൽ കേസുമായി ബന്ധപ്പെട്ടല്ല മറിച്ച് ഡി.വൈ.എസ്.പിയെ വ്യക്തിപരമായി കാണാനെത്തിയതെന്ന് മജീദ് പറഞ്ഞു.

അഴീക്കോട് പ്ലസ് ടു കോഴവിവാദവുമായി ബന്ധപ്പെട്ടാണ് മജീദിന്റെ മൊഴിയെടുത്തത്. കോഴിക്കോട് പൊലീസ് ക്ലബ്ബിൽ വച്ചാണ് വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയത്. കണ്ണൂരില്‍ നിന്നുള്ള സംഘമാണ് മൊഴിയെടുത്തത്.

2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച് കിട്ടാൻ കെ.എം ഷാജി എം.എൽ.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയെത്തുടര്‍ന്ന് നേരത്തെ എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിരുന്നു.

കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് അന്നത്തെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന മജീദിന്റെ മൊഴിയെടുത്തത്.

Story Highlights : plus-two-bribery-case-kpa-majeed-questioned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here