16ആം വയസ്സിൽ മറഡോണ ബലാത്സംഗം ചെയ്തു; ആരോപണവുമായി ക്യൂബൻ വനിത

മരണപ്പെട്ട ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ഗുരുതര ആരോപണവുമായി ക്യൂബൻ വനിത. തന്നെ മറഡോന 16ആം വയസ്സിൽ ബലാത്സംഗം ചെയ്തു എന്നാണ് 37കാരിയായ മേവിസ് അൽവാരസ് ആരോപിച്ചിരിക്കുന്നത്. തൻ്റെ ബാല്യം മറഡോണ കവർന്നെടുത്തു എന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചു എന്നും അവർ പറഞ്ഞു. (Cuban woman Maradona raped)
2001ൽ അൽവാരസിൻ്റെ അർജൻ്റീന സന്ദർശന വേളയിലായിരുന്നു സംഭവം. “അന്ന് തവർക്ക് 16 വയസ്സും മറഡോണയ്ക്ക് 40 വയസ്സുമായിരുന്നു പ്രായം. യാത്രക്ക് മുൻപ് ക്യൂബയിൽ വച്ചാണ് ആദ്യമായി മറഡോണയെ കണ്ടത്. അന്ന് മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന മറഡോണ അതിനെതിരെ ക്യൂബയിൽ ചികിത്സയിലായിരുന്നു. തുടർന്ന് മറഡോണക്കൊപ്പം അർജൻ്റീനയിലെ ബ്യൂണസ് ഐറിസിലെത്തിയ എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. എൻ്റെ മാതാവ് അപ്പുറത്തെ മുറിയിലുണ്ടായിരുന്നു. ഇതോടെ എൻ്റെ ബാല്യം എനിക്ക് നഷ്ടമായി. എൻ്റെ നിഷ്കളങ്കത എന്നിൽ നിന്ന് കവർന്നെടുത്തു.”- യുവതി പറഞ്ഞു.
സമ്മതത്തോടെയാണ് താനുമായി മറഡോണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് മുൻപ് അൽവാരസ് പറഞ്ഞിരുന്നു. എന്നാൽ, ഒരു തവണയെങ്കിലും അയാൾ ബലാത്കാരമായി ലൈംഗികബന്ധം നടത്തിയിട്ടുണ്ട് എന്ന് അൽവാരസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ക്യൂബൻ പ്രസിഡൻ്റ് ആയിരുന്ന ഫിഡൽ കാസ്ട്രോയുമായി മറഡോണയ്ക്ക് ഉണ്ടായിരുന്ന അടുത്ത ബന്ധം കാരണമാണ് ഇത്രയധികം പ്രായവ്യത്യാസം ഉണ്ടായിട്ടും തൻ്റെ മാതാപിതാക്കൾ ഈ ബന്ധത്തിന് സമ്മതിച്ചത്. സർക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ തൻ്റെ കുടുംബം ഇതിനു സമ്മതിക്കില്ലായിരുന്നു എന്നും അവർ പറഞ്ഞു.
Read Also : ‘മറഡോണയെ ഡോക്ടർമാർ കൊന്നതാണ്’; ആരോപണവുമായി കുറ്റാരോപിതയുടെ അഭിഭാഷകൻ
ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
മറഡോണയുടെ മരണം ഡോക്ടർമാരുടെ അനാസ്ഥയുടെ ഫലമെന്ന് അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. ചികിത്സയിൽ അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ് പേർക്കെതിരെ കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യാ കുറ്റമാണെ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൻ്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇവർക്ക് 8 മുതൽ 25 വർഷം വരെ തടവ് ലഭിക്കും.
Story Highlights : Cuban woman says Maradona raped her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here