തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം കണിയാപുരത്ത് യുവാവിന് മദ്യപിച്ചെത്തിയ സംഘത്തിന്റെ ക്രൂര മർദനം.കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദനമേറ്റത്. കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയത്. അനസിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം പോകവെ കണിയാപുരം മസ്താൻ മുക്ക് ജഗ്ഷനിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തിയായിരുന്നു മർദനം. സംഘം വാഹനം തടഞ്ഞ് നിർത്തി താക്കോൽ ഊരിയെടുത്ത ശേഷം മർദിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു. മംഗലപുരം പൊലീസിൽ പരാതി കൊടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും പരാതിയുണ്ട്. ഒടുവിൽ മംഗലാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Also : ഇതരമതസ്ഥയെ വിവാഹം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവം; പെണ്‍കുട്ടിയുടെ സഹോദരന്‍ പിടിയില്‍
Story Highlights : Young man brutally beaten in Tvm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here