അട്ടപ്പാടിയില്‍ അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുവിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കുറവന്‍കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസി (23)യാണ് മരിച്ചത്. തുളസിയുടെ കുഞ്ഞ് രണ്ട് ദിവസം മുന്‍പാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്.
ഈ മാസം 20നാണ് തുളസിയെ പ്രസവ വേദനയുമായി കോട്ടത്തറ ഗവ.സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഉടനെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
അബോധാവസ്ഥയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്. സിക്കിള്‍ സെല്‍ അനീമിയ രോഗത്തിന് ചികിത്സയിലായിരുന്നു.
Story Highlights : new born baby and mother diedm, attapady
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here