Advertisement

കടമേരിയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം; മുഖ്യപ്രതി അറസ്റ്റിൽ

November 25, 2021
Google News 2 minutes Read
kozhikode goonda attack arrest

കോഴിക്കോട് കടമേരിയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി ഷമീം മഹ്ദി ആണ് നാദാപുരം പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിന് പിന്നാലെ പൊലീസിനെതിരെ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഉർജിതമാക്കി. ( kozhikode goonda attack arrest )

മയക്ക് മരുന്ന് കേസ് പ്രതിയുടെ വീട് കയറി അക്രമണം നടത്തിയ ഗുണ്ടാ സംഘത്തിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കക്കാടുള്ള ബന്ധു വീട്ടിൽ നിന്നാണ് ഷമീമിനെ പിടികൂടിയത്. കണ്ണൂർ ജില്ലയിൽ 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. കടമെരിയിലെ ആക്രമണത്തിന് പിന്നാലെ നാദാപുരം എസ്‌ഐക്കെതിരെ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണിയും മുഴക്കിയിരുന്നു. നാദാപുരം പോലീസ് കണ്ണൂർ സിറ്റി പൊലീസിന്റെ സഹായത്തോടെ പുലർച്ചെ മുതൽ നടത്തിയ തിരച്ചിലിലാണ് ഷമീം പിടിയിലായത്.

Read Also : കോഴിക്കോട് വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം

നാറാത്ത് സ്വദേശി ഫഹദിനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടികൂടിയിരുന്നു. കേസിൽ ആറു പേരെ കൂടി കണ്ടെത്താനുണ്ട്. കടമേരി സ്വദേശി നിയാസിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി എട്ടംഗ ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. നിയാസ് മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു.

Story Highlights : kozhikode goonda attack arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here