Advertisement

വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ച് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി വി അബ്ദുറഹിമാന്‍

November 25, 2021
Google News 1 minute Read

തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ച് അറ്റകുറ്റപ്പണികള്‍ നടത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഷൂട്ടിംഗ് റെയ്ഞ്ച് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് സെന്ററായി മാറ്റിയിരുന്ന ഷൂട്ടിംഗ് റെയ്ഞ്ച് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നാളുകളായി അടച്ചിട്ടിരുന്നതുകൊണ്ടു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നവീകരണം പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മന്ത്രി പറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ തന്നെ കൂടുതല്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന മികച്ച ഷൂട്ടിംഗ് റെയ്ഞ്ചായി ഇതിനെ ഉയര്‍ത്തുമെന്നും കേരളത്തില്‍ മികച്ച ഷൂട്ടിംഗ് താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വി കെ പ്രശാന്ത് എം എല്‍ എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്‌സികുട്ടന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Story Highlights : vattiyoorkavu-shooting-range-to-be-upgraded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here