Advertisement

പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവ്

November 26, 2021
Google News 1 minute Read

തിരുവനന്തപുരത്ത് പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ കേസെടുക്കാൻ ബാലാവകാശ കമ്മിഷന്‍ ഉത്തരവ്.പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ബാലനീതി വകുപ്പുപ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ആറ്റിങ്ങൽ എസ്എച്ച്ഓയ്ക്കും ഡിവൈഎസ്പിക്കുമാണ് ഉത്തരവ്.

Read Also : സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; മോഫിയയുടെ പിതാവ്

അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. കുട്ടികളുടെ നിയമനങ്ങൾ സംബന്ധിച്ച് പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

Story Highlights : child-rights-commission-instructions-to-take-case-under-juvenile-justice-act-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here