ആലുവ സിഐക്ക് സസ്പെൻഷൻ; സമരം വിജയം കണ്ടെന്ന് വി ഡി സതീശൻ

ആലുവയിലെ മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐ സി.എൽ സുധീറിനെ സസ്‌പെൻഡ് ചെയ്‌തു. സസ്പെൻഷൻ ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സമരം വിജയം കണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഉദോഗസ്ഥന് നേരെ നടന്ന മൂന്നാമത്തെ ആരോപണമാണ്. സി.എൽ. സുധീറിനിതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും നടപടി വൈകിച്ചത് നീതിനിഷേധമാണ്. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് പാർട്ടി നേതാക്കളാണ്.
Read Also : സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; മോഫിയയുടെ പിതാവ്
അതുകൊണ്ടാണ് നടപടി വൈകിയതും. കോൺഗ്രസ് നടത്തിയ വിട്ടു വീഴ്ചയില്ലാത്ത സമരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ഇല്ലെങ്കിൽ ഇപ്പോഴും ഉദ്യോഗസ്ഥൻ സർവിസിൽ തുടരുമായിരുന്നു. സേനയ്ക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് പാർട്ടി മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ആലുവയിലെ മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐ സി.എൽ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. കൊച്ചി സിറ്റി ട്രാഫിക് എസിക്കാണ് അന്വേഷണച്ചുമതല.
Story Highlights : congress-welcomes-cm-decision-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here