‘സിഐയെ സംരക്ഷിച്ചത് സിപിഐഎം നേതാവ്’; നീതിയുടെ വിജയമെന്ന് കോൺഗ്രസ്; സമരം അവസാനിപ്പിച്ചു

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ സ്‌റ്റേഷന് മുന്നിൽ നടത്തിയ ഉപരോധം അവസാനിപ്പിന്നതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. നീതി ലഭിച്ചതിൽ സന്തോഷമെന്ന് ബെന്നി ബഹനാൻ എം പി പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെ സമരത്തെത്തുടര്‍ന്നാണ് സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നതെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചു. സിഐ സുധീറിനെ സംരക്ഷിച്ചത് മറ്റൊരു സിപിഐഎം ജില്ലാ സെക്രട്ടറി. പൊലീസ് സ്റ്റേഷനും, കോടതിയും പാർട്ടിയാകുന്ന രീതി അനുവദിക്കില്ല. പൊലീസ് സ്റ്റേഷനിൽ സ്ത്രീകൾക്ക് സംരക്ഷണം അനിവാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also : സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; മോഫിയയുടെ പിതാവ്
കോൺഗ്രസ് സമാധാനപരമായി സമരം നടത്തി. എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ചു സമരം നടത്തി. കോൺഗ്രസ് സമരത്തെ നിർവീര്യമാക്കാമെന്നു സർക്കാർ ഇനി സ്വപ്നം കാണണ്ടെന്നും സുധാകരൻ പറഞ്ഞു. ലാത്തികൊണ്ടും ജലപീരങ്കി കൊണ്ടും കോൺഗ്രസിനെ തോൽപിക്കാനാകില്ല. സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത സർക്കാർ നരഹത്യയ്ക്ക് കൂട്ടുനിൽക്കുകയാണ്.
ആലുവ എംഎല്‍എയാണ് മോഫിയയ്ക്ക് നീതി ആവശ്യപ്പെട്ട് ആദ്യം സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നത്, പിന്നാലെ പിന്നാലെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ കോണ്‍ഗ്രസ് നടത്തിയ എസ്പി ഓഫിസ് മാര്‍ച്ച് സംഘര്‍ഭരിതമായി. നടപടിയെടുക്കും വരെ സമരം പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ രാത്രിയിലും സ്റ്റേഷനില്‍ സമരം തുടര്‍ന്നു. നീതിയുടെ വിജയമാണ് സിഐയുടെ സസ്പെന്‍ഷനിലൂടെ കണ്ടതെന്ന് എംഎല്‍എയും എംപിയും പ്രതികരിച്ചു.
Story Highlights : congress-welcomes-cm-decission-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here