കാർഷിക നിയമം പിൻവലിക്കൽ; തിങ്കളാഴ്ച പാർലമെന്റിൽ എത്തണമെന്ന് എംപിമാരോട് ബിജെപി

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുക. പാർലമെന്റിൽ അന്നേ ദിവസം ഹാജരാകാൻ ബിജെപി ലോക്‌സഭാ എംപിമാർക്ക് വിപ്പ് നൽകി.
പാർലമെന്റിന്റെ ശീതകാല സമ്മേളനം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും. 26 ബില്ലുകളാണ് സമ്മേളനത്തതിൽ പരിഗണിക്കുന്നത്. ക്രിപ്‌റ്റോകറൻസി നിയന്ത്രണ ബിൽ, പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി 51 ൽ നിന്നും 26 ശതമാനമായി കുറയ്ക്കാനുള്ള ബിൽ എന്നിവയും പാർലമെന്റ് ചർച്ച ചെയ്യും. കോൺഗ്രസും തങ്ങളുടെ എല്ലാ എംപിമാർക്കും (ലോക്‌സഭയും രാജ്യസഭയും) ഇന്നലെ രാത്രി വിപ്പ് നൽകി.
കഴിഞ്ഞ വർഷത്തെ മൺസൂൺ സെഷനിലാണ് വിവാദ കാർഷിക നിയമങ്ങൾ പാസായത്. അന്ന് തന്നെ കർഷക സമരത്തിന്റെ അഗ്നി രാജ്യത്ത് പടർന്നു. കാർഷിക നിയമത്തിന്റെ ഓരോ ഘട്ടത്തിലും പ്രതിപക്ഷവും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പഞ്ചാബ്, ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്.
Story Highlights : be-in-parliament-on-monday-bjp-to-mps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here