പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന് കുത്തേറ്റു

എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെട്ടൂര്‍ മഹലിന് സമീപം നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ശല്യം ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് ഇത് ചോദ്യം ചെയ്യാന്‍ എത്തിയപ്പോഴാണ് കുത്തേറ്റത്.
രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇര്‍ഷാദ് എന്നയാളാണ് കുത്തിയതെന്നാണ് വിവരം. പ്രതികള്‍ രണ്ടും പേരും ഒളിവിലാണ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read Also : ശല്യം ചെയ്‌തെന്ന ജീവനക്കാരിയുടെ പരാതി, ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
Story Highlights : father was stabbed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here