Advertisement

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്‍റീന്‍

November 27, 2021
Google News 1 minute Read

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾ പതിനാറാം ദിവസം വീണ്ടും പരിശോധന നടത്തണം. വിദ്യാർത്ഥികൾക്കിടയിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി. അതിർത്തി ജില്ലകളിലെ ദേശീയ പാതകളിൽ നിരീക്ഷണ സംവിധാനം ഒരുക്കും.

കോളജുകളിൽ കൂട്ടംകൂടുന്നതിനും പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോൺ വകഭേദം കർണാടകയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ചു. ബെംഗളൂരുവിലെത്തിയ ആഫ്രിക്കൻ സ്വദേശികൾക്ക് പുതിയ വകഭേദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്രികോൺ വകഭേദമല്ലെന്ന് പരിശോധനയിൽ വ്യക്തമായി.

അതേസമയം കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ദക്ഷിണാഫ്രിക്കയിലെയും യൂറോപ്പിലെയും ഒമിക്രോണ്‍ വകഭേദത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അടുത്ത 15 മുതല്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കേ സാഹചര്യം പരിഗണിച്ച് മാത്രം തീരുമാനം മതിയെന്ന നിലപാടാണ് പ്രധാനമന്ത്രി മുന്‍പോട്ട് വച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി.

Story Highlights : two-weeks-quarantine-for-students-from-kerala-karnataka-tightens-covid-restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here