വഖഫ് ബോർഡ് നിയമനം; മുസ്‌ലിം സംഘടനകൾ സമരത്തിലേക്ക്

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്‌ലിം സംഘടനകൾ സമരത്തിലേക്ക്. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് പോലും തയാറാകുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.
തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം പ്രക്ഷോഭവും സംഘടിപ്പിക്കാൻ നേരത്തെ മുസ്‌ലിം സംഘടകൾ കോഴിക്കോട് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. തുടർ സമരം ആസൂത്രണം ചെയ്യാൻ 30 ന് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്‌ലിം സംഘടനകളുടെ കോർ കമ്മിറ്റി യോഗം ചേരും.
Read Also : സംസ്ഥാനത്ത് പ്ലസ് വണിന് 50 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ
വഖഫ് ആക്ടിന് എതിരാണ് സർക്കാരിന്റെ തീരുമാനമെന്നും, മതവിശ്വാസികൾ അല്ലാത്തവരെ മതത്തിന്റെ പേരിലുള്ള സ്ഥാപനത്തിൽ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോർഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനയുടെ നിലപാട്. മതബോധമുള്ളവരാണ് ഇത് കൈകാര്യം ചെയ്യേണ്ടതെന്നും നേതാക്കൾ പറയുന്നു.
Story Highlights : waqf-board-appointment-should-be-withdrawn-from-psc-muslim-leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here