അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയും ഫിഫ്റ്റിയും; റെക്കോർഡുമായി ശ്രേയാസ് അയർ

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറിയും ഫിഫ്റ്റിയും നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡുമായി ശ്രേയാസ് അയ്യർ. ന്യൂസീലൻഡിനെതിരായ ആദ്യ ഇന്നിംഗ്സിൽ 105 റൺസെടുത്ത അയ്യർ രണ്ടാം ഇന്നിംഗ്സിൽ 65 റൺസ് നേടി. രണ്ട് ഇന്നിംഗ്സുകളിലും താരം തന്നെയായിരുന്നു ടീമിൻ്റെ ടോപ്പ് സ്കോറർ.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസീലൻഡിന് 284 റൺസാണ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്ത് നിൽക്കെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ ഫിഫ്റ്റി നേടിയ ശ്രേയാസ് അയ്യർ (65) ഇന്ത്യയുടെ ടോപ്പ് സ്കോററായി. കഴുത്തിനു പരുക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയും (61 നോട്ടൗട്ട്) ഫിഫ്റ്റിയടിച്ചു. ന്യൂസീലൻഡിനായി ടിം സൗത്തിയും കെയിൽ ജമീസണും 3 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 4 റൺസ് നേടിയിട്ടുണ്ട്. വിൽ യങിനെ (2) പുറത്താക്കിയ അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്.
Story Highlights : century fifty record shreyas iyer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here