Advertisement

പാർട്ടി പ്രവർത്തകയുടെ നഗ്‌ന ചിത്രം പകർത്തി ഭീഷണി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

November 28, 2021
Google News 1 minute Read
cpim leader threaten using nude photos

പത്തനംതിട്ട തിരുവല്ലയിൽ പാർട്ടി പ്രവർത്തകയുടെ നഗ്‌ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന് എതിരെയാണ് വനിതാ പ്രവർത്തകയുടെ പരാതിയിൽ കേസെടുത്തത്.

യുവതിയെ കാറിൽ കയറ്റി അവരെ മയക്കിക്കിടത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി പരാതി നൽകി. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്. പീഡനം, നഗ്‌ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേർക്കെതിരെ കേസ് എടുത്തത്.

Read Also : വിളിച്ചാൽ ഫോൺ എടുക്കുന്നില്ല, ദൈവനാമത്തിൽ സത്യപ്രതി‍‍‍ജ്ഞ ചെയ്‌തു; സിപിഐഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് വിമർശനം

സി സി സജിമോനെതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ ഡി എൻ എ പരിശോധനയിൽ ആൾമാറാട്ടത്തിനും ശ്രമിച്ചിച്ചിരുന്നു. ഇതേ തുടർന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സജിമോനെ പാർട്ടി തരംതാഴ്ത്തിയിരുന്നു.

Story Highlights : cpim leader threaten using nude photos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here