Advertisement

കെ സുധാകരൻ പക്വത കാണിക്കണമെന്നായിരുന്നു; പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ

November 29, 2021
Google News 1 minute Read

പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ. ഇന്ദിരാഗാന്ധിയെ അംഗീകരിക്കാത്തവർ പാർട്ടി പിടിച്ചെടുക്കുകയാണ്. കെ സുധാകരൻ പക്വത കാണിക്കണമെന്നായിരുന്നു അദ്ദേഹം അല്ലാതെ തനിക്കെതിരെ ആരും ശബ്ദമുണ്ടാക്കില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മമ്പറം ദിവാകരൻ കോൺഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. ബ്രണ്ണൻ വിവാദത്തിൽ സുധാകരനെ തള്ളി മുഖ്യമന്ത്രിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ദിവാകരൻ സുധാകരനെതിരെ പല സമയത്തും രംഗത്തെത്തിയിരുന്നു.

Read Also : മോഫിയയുടെ മരണം നിർഭാഗ്യകരം; ഗവർണർ

പാർട്ടിക്ക് പുറത്താണെങ്കിലും ഡിസംബർ 5 ന് നടക്കുന്ന ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിൽ വിജയിച്ച് കയറാം എന്ന ആത്മവിശ്വാസത്തിലാണ് മമ്പറം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ഇന്നലെയാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

Story Highlights : k-sudhakaran-and-mambaram-divakaran-fight-continue-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here