പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം. കര്‍ഷകരുടെ ആവശ്യങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ശിവദാസന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. അടിക്കടി വര്‍ധിച്ചുവരുന്ന ഇന്ധനവില ചര്‍ച്ച ചെയ്യണമെന്നും ആവശ്യപെട്ട് പ്രതിപക്ഷം ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ആദ്യദിന സമ്മേളനത്തില്‍ ആദ്യ നോട്ടിസ് നല്‍കിയത് ത്രിപുരയില്‍ നിന്നുള്ള എംപിമാരാണ്.
റബറിന് ചുരുങ്ങിയത് 250 രൂപ താങ്ങുവില നിശ്ചയിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് തോമസ് ചാഴിക്കാടന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ഇന്ധനവിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ മുരളീധരന്‍ എംപിയാണ് ലോക്‌സഭയില്‍ നോട്ടിസ് നല്‍കിയത്. മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതിനൊപ്പം താങ്ങുവിലയുടെ കാര്യത്തില്‍ നിയമനിര്‍മാണം വേണമെന്നും ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപിയും നോട്ടിസ് നല്‍കി. ഡല്‍ഹിയില്‍ സ,മരം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചട്ടം 267 പ്രകാരം വി ശിവദാസന്‍ എംപി നോട്ടിസ് നല്‍കിയിരിക്കുന്നത്.
ലക്ഷദ്വീപില്‍ നിന്നുള്ള മുഹമ്മദ് ഫൈസല്‍ എംപിയും ഇന്ന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ചൂണ്ടിക്കാണിച്ചും അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നുമാണ് നോട്ടിസ്.
Read Also : കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും
ലോക്‌സഭയുടെ മേശപ്പുറത്തുള്ള 3 കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിയ്ക്കാനുള്ള റീപ്പില്‍ ബില്‍ ആണ് ആദ്യം പരിഗണിയ്ക്കുന്നത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അവതരിപ്പിയ്ക്കുന്ന ബില്ല് തുടര്‍ന്ന് സഭ ചര്‍ച്ച ചെയ്യും. മൂന്ന് നിയമങ്ങള്‍ പിന്‍വലിയ്ക്കുന്നതിനൊപ്പം കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇരുപത്തിയഞ്ചോളം നിര്‍ണായക ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരിക്കെ ഇരു സഭകളും പ്രക്ഷുബ്ധമാകും.
Story Highlights : Parliament, farm bills
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here