Advertisement

പഴകുറ്റി – നെടുമങ്ങാട് റോഡ് നിർമ്മാണ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി മന്ത്രി | 24 Impact

November 29, 2021
Google News 1 minute Read
nedumangad pazhakutti road 24 impact

പഴകുറ്റി – നെടുമങ്ങാട് റോഡ് നിർമ്മാണ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ശാശ്വത പരിഹാരം കാണാൻ മുൻ കൈ എടുത്തിട്ടുണ്ടെന്നും ശരിയായ ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾ ഏപ്രിൽ 2023 ൽ പൂർത്തിയാക്കുമെന്നാണ് നേരത്തെ പറഞ്ഞത്. എന്നാൽ 2022 അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

നെടുമങ്ങാടിനെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന പഴകുറ്റി വെമ്പായം റോഡ്, ആര്യനാട്ടേക്കും അത് വഴി തമിഴ്‌നാട്ടിലേക്കും പോകാവുന്ന നെടുമങ്ങാട് ആര്യനാട് റോഡ്. റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ രണ്ടു റോഡുകളും. അപകടങ്ങൾ തുടർകഥ ആയിരുന്നിട്ടും ഇടപെടൽ ഉണ്ടായിരുന്നില്ല. ട്വന്റിഫോർ വാർത്തയാക്കിയതിനു പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.

അതേസമയം, മഴ നിന്നാലെ റോഡിലെ കുഴിയടയ്ക്കൽ നടപടികൾ നടത്താനാകൂവെന്ന് മന്ത്രി പറഞ്ഞു. റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് 119 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രത്യേക വിജിലൻസ് സംവിധാനം നിർമാണ പ്രവർത്തികൾ പരിശോധിക്കുമെന്നും ആറ് മാസത്തിനുള്ളിൽ അടിയന്തിര നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മഴയത്തും നിർമ്മാണ പ്രവ്യത്തനങ്ങൾ നടത്താനുള്ള സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Read Also : ഓണക്കിറ്റിൽ നൽകിയ ഏലക്കയുടെ ഗുണനിലവാരത്തിൽ അന്വേഷണം | 24 Impact

വാട്ടർ അതോറിറ്റി റോഡ് കുഴിക്കുന്ന തർക്കത്തിൽ മന്ത്രി തലത്തിൽ യോഗം നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. രണ്ടു വകുപ്പിലെയും ഉദ്യോഗസ്ഥരെ ഇരുത്തി വിഷയത്തിൽ ശാശ്വത പരിഹാരം കാണും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Story Highlights : pazhakutti nedumangad road 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here