Advertisement

വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ആരംഭിച്ച വയോമിത്രം ചികിത്സാ പദ്ധതി പ്രതിസന്ധിയിൽ

November 29, 2021
Google News 1 minute Read

വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ആരംഭിച്ച വയോമിത്രം ചികിത്സാ പദ്ധതി പ്രതിസന്ധിയിൽ. മരുന്നുവിതരണം തടസപെട്ടതോടെ പദ്ധതി നിലച്ചനിലയിലാണ്. ഇതോടെ പദ്ധതിയെ ചികിത്സക്കായി ആശ്രയിച്ചിരുന്നത് നിരാലംബരായ നൂറു കണക്കിന് രോഗികളാണ് ദുരിതത്തിലായത്

സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനു കീഴിലാണ് നഗരസഭകളും കോർപ്പറേഷനുകളും കേന്ദ്രീകരിച്ച് വയോമിത്രം ക്ലിനിക്കുകൾ പ്രവര്ത്തിച്ചിരുന്നത്. പദ്ധതി വഴി ലഭിച്ചിരുന്ന സൗജന്യ മരുന്നും ചികിത്സയും നിത്യരോഗികളായ വയോജനങ്ങൾക്കുൾപ്പടെ വലിയ ആശ്രയമായിരുന്നു. എന്നാൽ, മൂന്നുമാസമായി വയോമിത്ര വഴിയുള്ള ഒട്ടുമിക്ക മരുന്നുകളുടെ വിതരണവും നിലച്ചു. മരുന്നുകൾ നൽകിയിരുന്ന സർക്കാർ സ്ഥാപനമായ കേരളാ മെഡിക്കൽ സർവീസ്‌ കോർപ്പറേഷന് ഭീമമായ തുക കുടിശിക വന്നതോടെയാണ് മരുന്ന് വിതരണം നിലച്ചത്

മരുന്നുവാങ്ങിയ ഇനത്തിൽ 33 കോടി രൂപയോളമാണ് സർക്കാർ നൽകാനുണ്ട്. സംസ്ഥാനത്ത് രണ്ടുലക്ഷത്തിലധികം പേർ പദ്ധതി വഴി ചികിത്സ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ മരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിനും ക്ലിനിക്കുകൾ പുനഃസ്ഥാപിക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തണമെന്നാണ് വയോജനങ്ങളുടെ ആവശ്യം.

Story Highlights : Vyomitra treatment plan in crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here