പാചക വാതക വില കുത്തനെ കൂട്ടി

പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്.
വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
നവംബർ ആദ്യവും പാചക വാതക വില വർധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് കൂട്ടിയത് 266 രൂപയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഈ മാസം ആദ്യം തന്നെ സിലിണ്ടർ വില നൂറുരൂപയിലധികം കൂട്ടിയത് ആശങ്കയ്ക്ക് വഴിയൊരുക്കും.
Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാരിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. വിലവർധന പിൻവലിക്കണമെന്നും സബ്‌സിഡി പുനരാരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
Story Highlights : commercial LPG price shoots up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here