Advertisement

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്; 3 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

December 1, 2021
Google News 1 minute Read

അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ 3 മരണം. വെടിവയ്പ് നടന്നത് അമേരിക്കയിലെ മിഷിഗണിലെ ഓസ്‌ഫോഡ് ഹൈ സ്കൂളിലാണ്. രണ്ട് പെൺകുട്ടികളടക്കം 3 വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത് കൂടാതെ അധ്യാപകൻ ഉൾപ്പെടെ 8 പേർക്ക് പരുക്കേറ്റു.

Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി

അതിൽ രണ്ട് പേരെ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കി. 15 വയസുള്ള വിദ്യാർത്ഥിയാണ് വെടിവയ്പ് നടത്തിയത്. വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കാനുള്ള അനുവാദം കുട്ടിയുടെ മാതാപിതാക്കൾ അനുവദിച്ചിട്ടില്ല.

Story Highlights : gunshoot-in-school-america-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here